നഴ്സസ് യോഗം തൃശ്ശൂരില്‍ തുടങ്ങി

nurses

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിനെതിരെ എസ്മ പ്രഖ്യാപിക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നഴ്സുമാരുടെ യോഗം. തൃശ്ശൂരില്‍ ഇന്ന് 11മണിയ്ക്കാണ് യോഗം ആരംഭിച്ചത്.

ഏത് രീതിയിലുള്ള നിയമനടപടിയായിരുന്നാലും സമരവുമായി സംഘടന മുന്നോട്ടു പോവുമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നിയമനടപടിയുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും സമരത്തിന്റെ ഭാവി എന്തായിരിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും.

nurses strike

NO COMMENTS