നഴ്സുമാര്‍ പണിമുടക്ക് മാറ്റി വച്ചു

nurses

നഴ്സുമാര്‍ പണിമുടക്ക് മാറ്റി വച്ചു. തിങ്കളാഴ്ച തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്കാണ് മാറ്റിവച്ചത്. നഴ്സുമാരുടെ സംഘടനയായ യുഎന്‍എയാണ് ഇക്കാര്യം അറിയിച്ചത്. സമരം പിന്‍വലിച്ചാല്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമരം മാറ്റിവച്ചതായി അറിയിച്ചത്. ബുധനാഴ്ചവരെ പണിമുടക്കില്ലെന്നാണ് സംഘടന ഭാരവാഹികള്‍ അറിയിച്ചത്. മുഖ്യമന്ത്രി വിളിച്ച മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും  തീരുമാനം അനുകൂലമല്ലെങ്കില്‍ സമരം തുടരുമെന്നും അവര്‍ അറിയിച്ചു.

NO COMMENTS