ശശികലയ്ക്ക് ജയിലിലെ വിഐപി പരിചരണം; റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി

Report on sasikala VIP treatment in jail action against officer who gave report VIP treatment for sasikala in Jail DGP who gave report transferred to traffic

കർണാടകയിലെ ജയിലിൽ എ.ഐ.എഡി.എം.കെ നേതാവ് വി.കെ ശശികല കൈക്കൂലി നൽകി വി.ഐ.പി പരിചരണം അനുഭവിക്കുന്നുവെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് ഓഫീസർക്ക് സർക്കാർ നോട്ടീസ്. കർണാടകയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ഡി.രൂപയ്‌ക്കെതിരെയാണ് നടപടി.

ബംഗളൂരു സെൻട്രൽ ജയിലിൽ ശശികലക്ക് മാത്രമായി അടുക്കളയും പരിചാരകരുമുണ്ടെന്നും ഈ സൗകര്യങ്ങൾ ലഭിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ടു കോടി കൈക്കൂലി നൽകിയെന്നുമാണ് രൂപ കണ്ടെത്തിയത്. ജയിൽ ഡി.ജി.പി എച്ച്. എൻ. സത്യനാരായണ റാവുവിനും സംഭവത്തെ കുറിച്ച് അറിയാമെന്നും രൂപയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Report on sasikala VIP treatment in jail action against officer who gave report

NO COMMENTS