സ്ത്രീകളെ ഉപദ്രവിച്ച് കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

0
31
arrest

കൊച്ചിയില്‍ ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിച്ച് കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍. അസം സ്വദേശിയാണ് പിടിയിലായത്. എറണാകുളം റെയില്‍വേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയതത്. അസം സ്വദേശി സദ്ദാം ഹുസൈനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണ്‍, സ്വര്‍ണ്ണ വളകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്, അസ്സം സംസ്ഥാനങ്ങളിലും ഇയാള്‍ക്കെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് ഇയാള്‍ ആക്രമിച്ചത്. ഇയാളെ റിമാന്റ് ചെയ്തു.

arrest

NO COMMENTS