നഴ്സുമാരുടെ സമരം;കണ്ണൂരില്‍ നിരോധനാജ്ഞ

nurse

കണ്ണൂരില്‍ നഴ്സുമാരുടെ സമരത്തെ നേരിടാന്‍ സ്വകാര്യ ആശുപത്രികളുടെ സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ ഒമ്പത് സ്വകാര്യ ആശുപത്രികളുടെ പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രിയിൽ ജോലി ചെയ്യാനെത്തുന്ന നഴ്സിങ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഇതെന്നാണ് കളക്ടറുടെ വിശദീകരണം.

തിങ്കളാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് ജില്ലയിലെ നഴ്സിങ് കോളജുകളില്‍ അധ്യയനം നിര്‍ത്തണമെന്നും രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ത്ഥികളെ സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ ദിവസം 150രൂപ ശമ്പളത്തില്‍ വിന്യസിക്കാനുമാണ് നിര്‍ദേശം. നഴ്സിങ് വിദ്യാർഥികളെ വിട്ടുനൽകണമെന്ന് ചൂണ്ടിക്കാട്ടി ജില്ലയിലെ എട്ട് നഴ്സിങ് കോളജ് പ്രിൻസിപ്പൽമാർക്കാണ് കളക്ടര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. പോലീസ് സംരക്ഷണത്തിലാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ എത്തിക്കുക. ജോലിക്ക് വരാത്ത വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ കോഴ്‌സില്‍ നിന്ന് പിരിച്ച് വിടണമെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

nurse strike

NO COMMENTS