അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 11 മരണം

amarnath pilgrim bus accident 11 killed

അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ പലരുടേയും നില ഗുരുതരമാണ്. ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ റംബാൻ ജില്ലയിലാണ് അപകടമുണ്ടായത്.

അപകടം നടക്കുന്ന സമയത്ത് വാഹനത്തിൽ 46 ഓളം തീർത്ഥാടകർ ഉണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

 

amarnath pilgrim bus accident 11 killed

NO COMMENTS