ദിലീപ് ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും

നടിയെ ആക്രമിച്ച സംഭവത്തില്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ നടന്‍ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു . ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ദിലീപ്.
ഈ മാസം 25 വരെ ദിലീപ് റിമാൻഡിൽ തുടരും . പ്രോസിക്യൂഷൻ ശക്തമായി ദിലീപിന്‍റെ ജാമ്യത്തെ എതിർത്തിരുന്നു. ഹൈക്കോടതിയിലും പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ക്കും. പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ചത്.

dileep, bail

NO COMMENTS