പേട്ടയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം

kidnap tried to kidnap actress in 2010 says suneesh

പേട്ടയില്‍ ഇരുപത്തിയൊന്നുകാരിയെ ഓട്ടോയില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഒാടിക്കൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് രക്ഷപെടാനായി പുറത്തേക്ക് ചാടിയ പെണ്‍കുട്ടിയ്ക്ക് മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്.

മുഖമിടിച്ച് റോഡില്‍ വീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയെ ബലമായി ഓട്ടോയില്‍ പിടിച്ച് കയറ്റിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. ഓട്ടോ ഓടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

kidnap

NO COMMENTS