Advertisement

സ്പാം കോളികളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

July 16, 2017
Google News 1 minute Read
India gets most number of spam calla

സ്പാം കോളുകളുടെ(ശല്യ വിളിക്കാരുടെ) കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ഇരുപത് രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഒരു  ഇന്ത്യൻ സ്മാർട്‌ഫോൺ ഉപഭോക്താവിന് 22 സ്പാം കോളുകൾ വരെ ഒരു മാസം വരാറുണ്ടെന്നാണ് കണ്ടെത്തൽ.അത്തരത്തിലുള്ള ഒരു കോളെങ്കിലും വരാത്ത ദിവസങ്ങൾ കുറവാണെന്നും പറയുന്നു.

ഇന്ത്യക്കാർ നേരിടുന്ന സ്പാം കോളുകളിൽ പകുതിയോളം ടെലികോം കമ്പനികളിൽ നിന്നുള്ളവയാണ്.ഇത് 54%ത്തോളം വരും. ഭീഷണി, കബളിപ്പിക്കൽ തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ പെടും. 13 % സ്പാം കോളുകൾ ടെലിമാർക്കറ്റിംഗ് വിഭാഗത്തിൽ നിന്നുള്ളവയും 9 % സാമ്പത്തികസേവനങ്ങളെ സംബന്ധിച്ചുള്ളവയും 3 % ഇൻഷ്വറൻസ് സേവനങ്ങളുമായി ബന്ധപ്പെട്ടുള്ളവയും ആയിരിക്കും.

India gets most number of spam calla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here