രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

Indian presidential election, 2017

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ നിയമസഭാ സമുച്ചയത്തിൽ വോട്ട് രേഖപ്പെടുത്തും. കേരളത്തിൽ നിന്ന് 139 എം.എൽ.എമാരാണ് നിയമസഭാ മന്ദിരത്തിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. കേരളത്തിലെ ഒരു എംഎല്‍എയുടെ വോട്ടിന്റെ മൂല്യം 152ആണ്. നിയമസഭാ മന്ദിരത്തിൽ തയ്യാറാക്കുന്ന പ്രത്യേക ബൂത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ച് വരെ വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റ്പെട്ടി ഡൽഹിയിലേക്ക് അയക്കും. 20ന് ഫലം പ്രഖ്യാപിക്കും.

Indian presidential election, 2017

NO COMMENTS