കുൽഭൂഷൻ ജാദവിന്റെ ദയാഹർജി തള്ളി

kulbhooshan kulbhushan jadhav mercy plea dismissed

ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമർപ്പിച്ച ദയാഹർജി തള്ളി. വധശിക്ഷയ്‌ക്കെതിരെ കുൽഭൂഷണിന് ഒരുതവണകൂടി ദയാഹർജി സമർപ്പിക്കാൻ അവസരമുണ്ട്.

ചാരവൃത്തി ആരോപിച്ചാണ് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ അടക്കമുള്ളവയുമായി ജാദവിന് ബന്ധമുണ്ടെന്നും പാകിസ്താൻ ആരോപിക്കുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു.

kulbhushan jadhav mercy plea dismissed

NO COMMENTS