ഫീൽഡ്‌സ് മെഡൽ നേടിയ ആദ്യ വനിത മറിയം മിർസഖാനി അന്തരിച്ചു

maryam mirzakhani passed away

ഗണിതശാസ്ത്രത്തിലെ ‘നൊബേൽ സമ്മാന’മായ ഫീൽഡ്‌സ് മെഡൽ നേടിയ ആദ്യ വനിത മറിയം മിർസഖാനി അന്തരിച്ചു. സ്തനാർബുദത്തെ തുടർന്നായിരുന്നു അന്ത്യം. നാൽപ്പത് വയസ്സായിരുന്നു.

കണക്കിലെ മഹാപ്രതിഭകളായ രണ്ടോ മൂന്നോ ചെറുപ്പക്കാർക്ക് (നാൽപത് വയസ്സിൽ താഴെയുള്ളവരെയാണ് പരിഗണിക്കുന്നത്) നാല് വർഷത്തിലൊരിയ്ക്കൽ മാത്രം നൽകുന്ന പുരസ്‌കാരമാണിത്. 1936 മുതൽ നൽകിവരുന്ന ആ സമ്മാനത്തിന് 2014ലാണ് മറിയം അർഹയാവുന്നത്. ഏഴ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടാണ് ഒരു വനിത ആ പുരസ്‌കാരം നേടിയതെന്നത് ശ്രദ്ധേയമാണ്.

ജ്യോമെട്രിയിലെ അതിസങ്കീർണ്ണമായ ചില കുരുക്കുകൾ അഴിച്ചെടുത്തതിനാണ് 37 ആം വയസ്സിൽ അവർക്കു ആ ലോകബഹുമതി ലഭിച്ചത്.

maryam mirzakhani passed away

NO COMMENTS