രവിശാസ്ത്രിക്ക് പ്രതിഫലം ഏഴ് കോടി

ravi shasthri salary

പുതുതായി നിയമിച്ച ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിക്ക് പ്രതിവർഷം ലഭിക്കുക ഏഴ് കോടി രൂപ. മുമ്പ് മെയ് മാസത്തിൽ ബി.സി.സി.ഐയുമായി കൂടികാഴ്ച നടത്തിയപ്പോൾ അനിൽ കുംബ്ലെ പ്രതിഫലമായി ആവശ്യ
പ്പെട്ടത് ഏഴ് കോടി രൂപയായിരുന്നു. ഇത് നൽകാൻ ബി.സി.സി.ഐ തയാറായിരുന്നില്ല.

രവിശാസ്ത്രിയെ അസിസ്റ്റ് ചെയ്യുന്നവർക്ക് രണ്ട് കോടി രൂപ പ്രതിഫലം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അണ്ടർ 19 പരിശീലകനായ രാഹുൽ ദ്രാവിഡിന് ആദ്യ വർഷം 4.5 കോടിയും രണ്ടാം വർഷം അഞ്ച് കോടിയുമാണ് പ്രതിഫലമായി നൽകുന്നത്.

 

ravi shasthri salary

NO COMMENTS