അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു

indian-army

പൂഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ ഏഴു വയസുകാരി കൊല്ലപ്പെട്ടു. ബാലാകോട്ട് സ്വദേശി സെയ്ദയാണ് മരിച്ചത്. രജൗറി മേഖലയിലുണ്ടായ സ്‌ഫോടനത്തിലാണ്‌ മുദഷീര്‍ അഹമ്മദ് എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ മൂന്ന്‌ പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. രാവിലെ 7.30ഓടെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

NO COMMENTS