ദിലീപിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി

dileep

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ഒന്നേ മുക്കാലിന് തന്നെ ഹര്‍ജി പരിഗണിച്ചിരുന്നു. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ അടിയന്തര സാഹചര്യമില്ലന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റണമെന്ന് പ്രോ സിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും വ്യാഴ്ചത്തേക്ക് കോടതി നിശ്ചയിക്കുകയായിരുന്നു.
വിശദമായ ജാമ്യാപേക്ഷയാണ് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നേരത്തെ അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്.
കേസ് വ്യാഴാഴ്ച ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് പരിഗണിക്കും

NO COMMENTS