ദിലീപ് ജാമ്യാപേക്ഷ നല്‍കി; ഇന്ന് പരിഗണിച്ചേക്കും

dileep (4)

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ദിലീപ്. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും.

ദിലീപിനെതിരെ തെളിവുകളൊന്നും കേസ് ഡയറിയിലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്‍. അതേസമയം ഇന്നലെ പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ ജൂനിയറില്‍ നിന്ന് പോലീസ് മെമ്മറികാര്‍ഡ് ലഭിച്ചിരുന്നു. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് പരിശോധന നടത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

NO COMMENTS