ദിലീപിന് ജയിലില്‍ സിനിമ കാണാന്‍ വിലക്ക്!

0
241
dileep

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ സിനിമ കാണുന്നതിന് വിലക്ക്. ഞായറാഴ്ച പതിവായി ജയില്‍പ്പുള്ളികള്‍ക്ക് സിനിമ കാണാന്‍ സൗകര്യം ഒരുക്കാറുണ്ട്. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ മാറ്റി നിര്‍ത്തുകയായിരുന്നു. ദിലീപും ഇതേ കേസില്‍ റിമാന്റില്‍ കഴിയുന്ന നാലുപേരെയുമാണ് ഇന്നലെ സിനിമ കാണുന്നതില്‍ നിന്ന് വിലക്കിയത്. സിനിമ കാണുന്ന അവസരത്തില്‍ ഇവര്‍ തമ്മില്‍ കാണാന്‍ അവസരം ഉണ്ടാകുന്നത് തടയാനായിരുന്നു ഈ വിലക്ക്. സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇവരെ സെല്ലിന് വെളിയില്‍ വിട്ടിരുന്നില്ല.

NO COMMENTS