ഇന്ന് രാമായണമാസാരംഭം

ramayana

രാമായണ പാരായണ മാസത്തിന് ഇന്ന് തുടക്കം.  രാമായണ മാസത്തെ വരവേല്‍ക്കാന്‍ നാലമ്പലങ്ങള്‍ ഒരുങ്ങി. ഒരു ദിവസം കൊണ്ട് രാമ ലക്ഷ്മണ ഭരത ശത്രുഘ്നന്‍മാരെ വണങ്ങിയാല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.

ഇനി ഒരുമാസം വിവിധ പരിപാടികളോടെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം നടക്കും. കര്‍ക്കിടകം ഒന്നായ ഇന്ന്   വടക്കും നാഥ ക്ഷേത്രത്തില്‍ ആനയൂട്ട് നടക്കുകയാണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി മുടങ്ങാതെ വടക്കുംനാഥ  ക്ഷേത്രത്തില്‍ കര്‍ക്കിടകം ഒന്നിന് ആനയൂട്ട് നടത്താറുണ്ട്.  70കൊമ്പന്മാരാണ് ഈ വര്‍ഷത്തെ ആനയൂട്ടില്‍ പങ്കെടുക്കുന്നത്.

NO COMMENTS