ഇതാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയുടെ ഫസ്റ്റ് ലുക്ക്

njandukalide naatil oru idavela

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയെന്ന നിവിന്‍ പോളി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.  നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള. പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. പഴയകാല നായിക ശാന്തി കൃഷ്ണ ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ലാല്‍, സ്രിന്ദ, പുതുമുഖം ഐശ്വര്യ ലക്ഷ്മി എന്നിവര്‍ക്ക് പുറമെ പ്രേമം സിനിമയിലെ കൃഷ്ണകുമാര്‍, സൈജു കുറുപ്പ്, സിജു വില്‍സന്‍, ഷറഫുദ്ധീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഞണ്ടുകളുടെ ഒരു ഇടവേളയില്‍ അഭിനയിക്കുന്നുണ്ട്.

njandukalide naatil oru idavela, first look poster

NO COMMENTS