രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

rasthrapathy bhavan

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയെ തെര‌ഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. 4896വോട്ടര്‍മാരാണ് വോട്ടെടുപ്പിനെത്തുന്നത്. ഇതില്‍ 776 പേര്‍ എംപിമാരാണ്. കേരളനിയമസഭയില്‍ നിന്ന് 139 വോട്ടര്‍മാരുമുണ്ട്. സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് 65.8ശതമാനവും, മീരാകുമാറിന് 32.1 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് കരുതുന്നത്. എന്‍ഡിഎ, അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍, ടിആര്‍എസ്, വൈ എസ്ആര്‍ കോണ്‍ഗ്രസ്, ജെഡിയു എന്നിവരാണ് രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നത്.

NO COMMENTS