പെൺകുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂര മർദ്ദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Subscribe to watch more

പെൺകുഞ്ഞിനെ പ്രസവിച്ചതിന് യുവതിക്ക് ക്രൂര മർദ്ദനം. മുപ്പത്തിയഞ്ച് വയസ്സുകാരിയായ പഞ്ചാബ് സ്വദേശി മീന കശ്യപാണ് ഭർതൃസഹോദരനിൽ നിന്നും, അദ്ദേഹത്തിന്റെ സുഹൃത്തിൽ നിന്നും ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള ക്രൂരമർദ്ദനത്തിന് ഇരയായത്.

മുമ്പും സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ഭർതൃവീട്ടുകാർ മീനയെ മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മീന പോലീസിൽ പരാതി നൽകിയിരുന്നു.

ഫ്‌ളാറ്റിന്റെ താഴെവെച്ചാണ് മീനയെ ഭർതൃസഹോദരനും, സുഹൃത്തും ചേർന്ന് മർദ്ദിച്ചത്. മീനയുടെ കരച്ചിൽ കേട്ട് താഴേക്ക് നോക്കിയ ഒരാളാണ് മീനയെ മർദ്ദിക്കുന്ന വീഡിയോ പകർത്തി പോലീസിൽ നൽകിയത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പോലീസ് മീനയെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുകയായിരുന്നു. മീനയുടെ ഭർത്താവ് ദൽജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഫ്‌ളാറ്റിൽ അതിക്രമിച്ച് കടന്നതിനും, മീനയെ മർദ്ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ മുമ്പും മീന മർദ്ദനത്തെ കുറിച്ച് പോലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും പോലീസ് നടപടി ഒന്നും എടുത്തിട്ടില്ലെന്ന് മീനയുടെ അച്ഛൻ ആരോപിച്ചു. മീനയും ദൽജിത്തും വിവാഹിതരായിട്ട് രണ്ട് വർഷമേ ആയിട്ടുള്ളു. മീനയുടെ ഭർത്താവും സ്ത്രീധനത്തിന്റെ പേരിൽ മീനയെ മർദ്ദിക്കാറുണ്ടായിരുന്നു.

Shocking video shows man beating wife for having a baby girl

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews