അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി

anwar sadath

നടിയെ ആക്രമിച്ച കേസില്‍ അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി. നടിയെ ആക്രമിച്ച ദിവസം ദിലീപും അന്‍വര്‍ സാദത്തും തമ്മില്‍ ദീര്‍ഘ നേരം ഫോണ്‍ സംഭാഷണം നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്‍വര്‍ സാദത്തിന്റെ എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയത്.

സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നാണ് പോലീസിനോട് എംഎല്‍എ വ്യക്തമാക്കിയത്. ഉച്ചയ്ക്ക് ശേഷം പിടി തോമസിന്റെ മൊഴി രേഖപ്പെടുത്തും. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് നിന്നാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തുന്നത്.

anwar sadath

NO COMMENTS