ദിലീപിനെതിരെ മഞ്ജു വാര്യർ സാക്ഷിയായേക്കും

manju warrier

നടിയെ ആക്രമിക്കാൻ ഗൂഢാലോചടന നടത്തിയ കേസിൽ പ്രതി ദിലീപിനെതിരെ നടി മഞ്ജു വാര്യർ സാക്ഷിയാകുമെന്ന് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമത്തിലാണ് മഞ്ജുവിന്റെ പേര് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തുക.

കേസിൽ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയെന്നാണ് സൂചന. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണം മഞ്ജുവാര്യരുമായുള്ള ബന്ധം തകർന്നതാണെന്നും നടി ചില വിവരങ്ങൾ മഞ്ജുവിന് കൈമാറിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

NO COMMENTS