സുനി ആക്രമിച്ച ആ നടി താനല്ലെന്ന് ഭാമ

bhama

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ തനിയ്ക്കെതിരെ ക്വട്ടേഷനുകള്‍ വന്നിട്ടില്ലെന്ന് നടി ഭാമ. ലോഹിത ദാസിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയ്ക്കെതിരെയാണ് പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്. ആക്രമണത്തിന് ശേഷം മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷയായ നടി ഈ അടുത്തകാലത്താണ് സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.

bhama

NO COMMENTS