അഭയാർഥികൾ വീണ്ടും പ്രതിസന്ധിയിൽ; ലിബിയക്ക് ബോട്ട് നൽകുന്നതിൽ നിയന്ത്രണവുമായി യൂറോപ്യൻ യൂനിയൻ

european union imposes limitation on refugee boats

അഭയാർഥികളെ സ്വീകരിക്കുന്നതിന് ലോകരാജ്യങ്ങളിൽ പലതും എതിർപ്പുമായി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണത്തിന്റെ പുതിയ ഭാവവുമായി യൂറോപ്യൻ യൂനിയൻ. ലിബിയക്ക് നൽകുന്ന ബോട്ടുകൾക്ക് (കാറ്റു നിറക്കുന്ന തരത്തിലുള്ള ബോട്ടുകൾ) നിയന്ത്രണം ഏർപെടുത്താൻ യൂറോപ്യൻ യൂനിയൻ തീരുമാനിച്ചു. ലിബിയയിൽ നിന്ന് യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ യാത്രക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് തീരുമാനം. ഇതോടെ ഇറ്റലിയിലേക്കുള്ള അഭയാർഥികളുടെ ഒഴുക്ക് നിലക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, കള്ളക്കടത്തു തടയാനാണ് നിയന്ത്രണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. 28 യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

 

european union imposes limitation on refugee boats

NO COMMENTS