ഇന്ത്യൻ സൈനികരെ ചൈന വധിച്ചെന്ന വാർത്ത നിഷേധിച്ച് ഇന്ത്യ

india china

സിക്കിം അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന പാക്ക് മാധ്യമ റിപ്പോർട്ട് തെറ്റെന്ന് ഇന്ത്യ. 158 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് പാക് മാധ്യമമായ ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബംഗ്ലേ ആണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. ചൈനീസ് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ റോക്കറ്റ് ലലോഞ്ചറുകളും മെഷീൻ ഗണ്ണും, മോർട്ടറുകളും ഉപയോഗിച്ച് ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ചൈനീസ് ടെലിവിഷൻ പുറത്തുവിട്ടതായും ദുനിയ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

NO COMMENTS