പ്രധാനമന്ത്രിയ്ക്ക് ഇനി ബൊക്കെ വേണ്ട ബുക്ക് മതി

modi

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കാൻ ഇന്ത്യയ്ക്കുള്ളിൽ ബൊക്കെ നൽകേണ്ടെന്നും പകരം പുസ്തകങ്ങൾ മതിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി. ബൊക്കെ നൽകണമെങ്കിൽ ഒരു പൂവും ഒപ്പം ഒരു ഖാദിയുടെ തൂവാലയോ പുസ്തകമോ ഒപ്പം നൽകാം. അല്ലാത്ത ബൊക്കെകൾക്ക് വിലക്കേർപ്പെടുത്തിയ മന്ത്രാലയം ഇക്കാര്യം കർശനമായി പാലിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. സ്വാഗതം ചെയ്യുമ്പോൾ ബൊക്കെ നൽകുന്നതിന് പകരം പുസ്തകം നൽകണമെന്ന് നേരത്തേ മോഡി പറഞ്ഞിരുന്നു. വായനാ ദിനമായ ജൂൺ 17 നായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനം.

NO COMMENTS