തനിക്കൊപ്പം നിറമുള്ളവർക്ക് അഭിനയിക്കാനാകില്ലെന്ന് അറിയിച്ചവർക്ക് നന്ദി: നവാസുദ്ദീൻ സിദ്ദിഖി

nawazuddin siddiqui

ബോളിവുഡിൽ വംശീയത നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പിച്ച് നവാസുദ്ദീൻ സിദ്ദീഖി. ഇരുനിറവും സൗന്ദര്യമില്ലാത്തവനുമായ തന്റെ കൂടെ നിറമുള്ളവരെ അഭിനയിപ്പിക്കാനാവില്ലെന്ന് മനസ്സിലാക്കി തന്നതിന് നന്ദിയെന്ന് നവാസുദ്ദീൻ സിദ്ദിഖി ട്വിറ്ററിൽ കുറിച്ചു. എന്നാൽ അക്കാര്യം താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നവാസുദ്ദീൻ സിദ്ദിഖിയ്ക്ക് ഇരുനിറമാണെന്നും അതിനാൽ പുതിയ ചിത്രമായ ബന്ദുകാബ്‌സിൽ അദ്ദേഹത്തിനൊപ്പം നിറമുള്ള നായികമാരെ അഭിനയിപ്പിക്കാനാകില്ലെന്നും സംവിധായകൻ സഞ്ജയ് ചൗഹാൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് താരത്തിന്റെ പോസ്റ്റ്.

NO COMMENTS