അസാധുനോട്ടുകള്‍ മാറ്റാന്‍ ഇനി അവസരമില്ല

currencyban

അസാധുനോട്ടുകള്‍ മാറ്റാന്‍ ഇനി അവസരം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. നോട്ടുകള്‍ മാറ്റാന്‍ ഇനിയും അവസരം നല്‍കിയാല്‍ അത് കള്ളപ്പണം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട ഉദ്യമത്തിന് തിരിച്ചടിയാകുമെന്നാണ് സത്യവാങ് മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങളുടെ പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന് മറുപടിയായാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Currencyban

NO COMMENTS