റഖയിൽ വ്യോമാക്രമണം തുടരുന്നു

rakha damascus syria airstrike continues

ഐ.എസിൽ നിന്നും റഖ പിടിച്ചെടുക്കുന്നതിനായുള്ള യു. എസ് സഖ്യസേനയുടെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 11 ഐ.എസ് ഭീകരർ കൊല്ലപ്പെട്ടതായി സഖ്യസേന റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, 14 സൈനികരെ വധിച്ചതായി ഐ.എസ് അവകാശപ്പെടുന്നുണ്ട്.  മോർട്ടാറുകളും മറ്റും ഉപയോഗിച്ചാണ് സഖ്യസേനയുടെ ആക്രമണം. ഐ.എസിനെ പൂർണമായും തുരത്തുകയാണ് ലക്ഷ്യമെന്ന് സഖ്യസേന വക്താവ് പ്രതികരിച്ചു.

 

 

rakha damascus syria airstrike continues

NO COMMENTS