കഥ പകുതിയേ ആയിട്ടുള്ളെന്ന് സുനി മാധ്യമങ്ങളോട്

suni

കഥ പകുതിയേ ആയിട്ടുള്ളെന്ന് സുനി മാധ്യമങ്ങളോട്. കസ്റ്റഡി കാലാവധി തീര്‍ന്ന സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരോട് സുനി ഇങ്ങനെ വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ വേറെയും ആളുകള്‍ ഉണ്ടോ എന്ന് വിഐപി പറയട്ടെയെന്നും സുനി പറഞ്ഞു.

കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂര്‍ കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം പള്‍സര്‍ സുനിയുടെ റിമാന്റ് ഒാഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്.

NO COMMENTS