തക്കാളി, ഉള്ളി, പച്ചമുളക്… ഇനി അടുക്കളയിൽ കയറ്റണ്ട; പോക്കറ്റ് കാലിയാകും

vegetables

അടുക്കള ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു. ഒരു കില തക്കാളിയ്ക്ക് 80 രൂപയും പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയ്ക്ക് നൂറിന് മുകളിലുമാണ് വില. വെറും 19 രൂപയുണ്ടായിരുന്ന തക്കാളി ദിവസങ്ങൾകൊണ്ടാണ് തൊട്ടാൽ പൊള്ളുന്ന വിലയിലേക്ക് കുതിച്ചത്.

മധ്യപ്രദേശിൽ മഴ കനത്തതമുലം തക്കാളി കൃഷി നശിച്ചതാണ് തക്കാളിയുടെ വില കുറയാൻ കാരണം. തമിഴ്‌നാട്ടിൽനിന്നുള്ള തക്കാളി മൊത്തമായി ഇരട്ടി വില കൊടുത്താണ് ഉത്തരേന്ത്യയിലേക്ക് വ്യാപാരികൾ വാങ്ങുന്നത്. ഇതുകൊണ്ടുതന്നെ കേരളത്തിലേക്ക് എത്തുന്ന പച്ചക്കറിയുടെ അളവിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

കാരറ്റ് – 80 മുതൽ 90 വരെ
വെണ്ടയ്ക്ക – 80
പയർ – 70
ബീൻസ് – 65
ബീറ്റ്‌റൂട്ട് – 50
പാവയ്ക്ക – 60
കാബേജ് – 40
പച്ചമുളക് – 100
വെള്ളരി – 50
ചെറിയ ഉള്ളി – 110
വെളുത്തുള്ളി – 110 എന്നിങ്ങനെയാണ് വില കുതിക്കുന്നത്.

(പല കടകളിലും വില പലതാണ്)

NO COMMENTS