ആധാര്‍ കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിശോധിക്കും

aadhaar
ആധാര്‍ കേസില്‍ ഭരണഘടനാപരമായ ചോദ്യങ്ങള്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിന് വിട്ടു. സ്വകാര്യത അവകാശം മൗലിക അവകാശമാണോ എന്നതാണ്  ഒമ്പതംഗ ഭരണഘടന ബെഞ്ച് പരിശോധിക്കുക.
കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചാണ് ആധാര്‍ കേസിലെ സ്വകാര്യത അവകാശം മൗലിക അവകാശമാകുമോ എന്ന ചോദ്യം ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയ്‍ക്ക് വിട്ടത്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍, പരാതിക്കാരുടെ അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, ശ്യാം ദിവാന്‍, അരവിന്ദ് ദത്താര്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് വിഷയം ഒമ്പതംഗ ബഞ്ചിന് വിടാന്‍ തീരുമാനമായത്. സാമൂഹ്യപ്രവര്‍ത്തകയായ കല്ല്യാണിസെന്‍ മേനോനാണ് ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്.

NO COMMENTS