ബാണാസുര സാഗര്‍ ഡാമില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

Banasura Sagar mishap

ബാണാസുര സാഗറില്‍ കാണാതായ നാലുപേരില്‍ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മീന്‍ പിടിക്കാനിറങ്ങിയ നാലു യുവാക്കളെയാണ് കാണാതായത്. താമരശ്ശേരി തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ തരിയോട് സ്വദേശി വില്‍സണ്‍ എന്നിവരെയാണ് കാണാതായത്. കൊട്ടവഞ്ചിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഒപ്പമുണ്ടായിരുന്ന നാല് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. ശക്തമായ കാറ്റില്‍പ്പെട്ട കൊട്ട വഞ്ചി മറിയുകയായിരുന്നു.

Banasura Sagar mishap

NO COMMENTS