സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്

car hit tree 8 killed car went out of control 9 injured kashmir bus truck accident 22 injured

വയനാട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. പുൽപ്പള്ളി – ബത്തേരി റൂട്ടിൽ അഞ്ചാംമൈലിലാണ് ബസ്സ് മറിഞ്ഞത്. പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവർ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

രാവിലെ എട്ടോടെ ബത്തേരി പുൽപ്പള്ളി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഐ.എം.എസ് ബസാണ് മറിഞ്ഞത്. റോഡിലേക്ക് മരം വീഴുന്നത് കണ്ട ഡ്രൈവർ ഉടൻ ബസ്സ് നിർത്താൻ ശ്രമിച്ചതാണ് അപകടകാരണം. തുടർന്ന് ഒരു മണിക്കൂറോളം ഈ റോഡിലൂടെയുള്ള ഗതാഗതം നിലച്ചു.

NO COMMENTS