പാലക്കാട് ഒരു കോടിരൂപയുടെ അസാധു നോട്ട് പിടികൂടി

fake note

പാലക്കാട് ഒരു കോടിരൂപയുടെ അസാധു നോട്ട് പിടികൂടി.  വാഹനത്തിൽ കടത്താൻ ശ്രമിക്കവെയാണ് നോട്ട് പിടികൂടിയത്. നോര്‍ത്ത് പോലീസാണ് ഇത് പിടികൂടിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കാരിയര്‍മാരാണ് ഇതെന്നാണ് സൂചന. ആയിരത്തിന്‍റെയും 500ന്‍റെയും നോട്ടുകെട്ടുകളാണിവ.

കോയമ്പത്തൂരിൽ നിന്നു് കൊണ്ടു വന്നതാണ് ഈ നോട്ടുകൾ എന്നതല്ലാതെ ആരു നൽകിയതാണെന്നോ, എങ്ങോട്ടു കൊണ്ടു പോകുകയാണെന്നോ , പണം കൈവശമുണ്ടായിരുന്നവർക്ക് അറിയില്ല. ഇരിങ്ങാലക്കുട സ്വദേശി സിജോ, പാവറട്ടി സ്വദേശി പ്രസാദ്, കുട്ടനെല്ലൂർ സ്വദേശി ഗോപലകൃഷ്ണൻ, അത്താണി സ്വദേശി മണി, പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി സക്കീർ, ബാലസുബ്രമണ്യം, കോയമ്പത്തൂർ ഉക്കടം സ്വദേശികളായ സന്തോഷ് കുമാർ, യാസർ, മനോജ്കുമാർ, കൊട്ടമേട് സ്വദേശി അബ്ബാസ് എന്നിവരാണ് പിടിയിലായത്.

NO COMMENTS