ഹൈസ്‌കൂളിലെ അധ്യാപക വിദ്യാർഥി അനുപാതം കുറച്ചു

highschool stedent teacher ratio decreased

സംസ്ഥാനത്തെ ഹൈസ്‌കൂൾ (9,10) ക്ലാസുകളിലെ അധ്യാപക വിദ്യാർഥി അനുപാതം കുറച്ചു. നിലവിലുണ്ടായിരുന്ന 1:45 അനുപാതം 1:40 ആയാണ് കുറച്ചിരിക്കുന്നത്.

നിയമനാംഗീകാരമുള്ള അധ്യാപകർ തസ്തിക നഷ്ടം വഴി പുറത്തുപോകുന്നത് തടയാൻ മാത്രമാണ് കുറച്ച അനുപാതം കണക്കാക്കുക. ഈ അനുപാത പ്രകാരം കുട്ടികൾ ഉണ്ടെങ്കിൽ മറ്റു വിദ്യാലയങ്ങളിലേക്ക് പുനർ വിന്യസിക്കപ്പെട്ട അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരികെ വിളിക്കും.

അനുപാതം കുറയ്ക്കുന്നതിലൂടെ അധിക തസ്തികകൾ സൃഷ്ടിച്ചു പുതിയ നിയമനങ്ങൾ നടത്താൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പ്രത്യേകം നിർദേശിക്കുന്നുണ്ട്.

highschool stedent teacher ratio decreased

NO COMMENTS