റാങ്ക് ജേതാവിന് വനം മന്ത്രി പുരസ്‌കാരം സമ്മാനിച്ചു

kerala ucity rank

കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് ഒന്നാം റാങ്ക് സ്വന്തമാക്കിയ കൊല്ലം നെട്ടയം സ്വദേശി ആർദ്ര ജി അജയന് വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉപഹാരം സമ്മാനിച്ചു. ബി എ മലയാളം പരീക്ഷയിലാണ് ആർദ്രയ്ക്ക് ഈ റാങ്ക് തിളക്കം. മരപ്പണിക്കാരനായ അജയകുമാറിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഗീതാകുമാരിയുടെയും മകളാണ് ആർദ്ര.

നെട്ടയം ഗവൺമെന്റ് സ്‌കൂൾ ,അഞ്ചൽ ഈസ്റ്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്നു. കോളേജ് അധ്യാപികയാകണമെന്നതാണ് തന്റെ സ്വപ്‌നമെന്ന് ഉപഹാരം സ്വീകരിച്ച് ആർദ്ര പറഞ്ഞു.

NO COMMENTS