മണിപ്പൂരിൽ ഭൂചലനം

manipur earthquake

മണിപ്പൂരിലെ സേനാപതിയിൽ ശക്തി കുറഞ്ഞ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച അർധരാത്രിയിലാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തിൻറെ വടക്ക് കിഴക്കൻ മേഖലയിൽ ശക്തി കുറഞ്ഞ നിരവധി ഭൂചലനങ്ങൾ സാധാരണമാണ്. ജൂൺ ഒന്നിന് സേനാപതി ജില്ലയിൽ 3.2 തീവ്രതയിലും ജൂൺ 19ന് ഇംഫാലിൽ 4.4 തീവ്രതയിലും ജൂൺ 25ന് സന്തേലിൽ 3.5 തീവ്രതയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജൂലൈ അഞ്ചിന് മേഘാലയയിലെ വെസ്റ്റ് ഗാരോഹില്ലിൽ 3.3 തീവ്രതയിൽ മുമ്പ് ഭൂചലനം.

 

manipur earthquake

NO COMMENTS