മൈക്രോമാക്‌സ് ഗൾഫിലും; ക്യാൻവാസ് ടു ദുബൈയിൽ പുറത്തിറക്കി

micromax

ഇന്ത്യൻ മൊബൈൽ ഫോൺ കമ്പനിയായ മൈക്രോമാക്‌സ് ഗൾഫിൽ സാന്നിധ്യമുറപ്പിക്കുന്നു. അവരുടെ പുതിയ മോഡൽ ക്യാൻവാസ് ടു ദുബൈയിൽ പുറത്തിറക്കി .ഇന്ത്യയിലെ വലിയ രണ്ടാമത്തെ മൊബൈൽ കമ്പനിയാണ് മൈക്രോമാക്‌സ് എന്ന് മിഡിൽ ഈസ്‌റ് ബിസിനസ് ഹെഡ് വിരേൻ ജഗദേവ് പറഞ്ഞു. യു എ ഇ യിൽ രണ്ടു വർഷം മുമ്പാണ് പ്രചാരണം തുടങ്ങിയത്. വിവിധ മോഡലുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എളുപ്പം പൊട്ടാത്ത ഗൊറില്ല ഗ്ലാസ് പ്രതലമാണ് പുതിയ മോഡലിന്റെ സവിശേഷതയെന്നും വിരേൻ പറഞ്ഞു. 499 ദിർഹമാണ് യു എ ഇ വില

NO COMMENTS