നോക്കിയയുടെ ബേസ് ഫോൺ ബുധനാഴ്ച്ച വിപണിയിലെത്തും; വില 999 രൂപ

nokia base phone for 999 rupees

ബേസ് ഫോണിലൂടെ വിപണി കീഴടക്കാൻ തയ്യാറെടുത്ത് നോക്കിയ. നോക്കിയയുടെ ഉടമകളായ എച്ച്.എം.ഡി ഗ്ലോബൽ നോക്കിയ 105 എന്ന മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഇതിന്റെ ഡ്യുവൽ സിം മോഡലിന് 1149 രൂപയാണ് അടിസ്ഥാന വില. രണ്ടു മോഡലുകളും ബുധനാഴ്ച വിപണിയിലെത്തും. ഏതാനും ആഴ്ചയ്ക്കുള്ളിൽ നോക്കിയ 130 എന്ന പുതിയ മോഡലും കമ്പനി രാജ്യത്ത് അവതരിപ്പിക്കും.

നീല, വെള്ള, കറുപ്പ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. എൽ.ഇ.ഡി ടോർച്ച് ലൈറ്റാണ് പ്രധാന പ്രത്യേകത.

nokia base phone for 999 rupees

NO COMMENTS