പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

dileep dileep remand period extended

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുട മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളേ ഉള്ളൂവെന്ന് കോടതി വ്യക്തമാക്കി. നാളെ രാവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.

പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ ഈ അഭിഭാഷകനെ ഏല്‍പ്പിച്ചുവെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. പോലീസ് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനെ ചോദ്യം ചെയ്തിരുന്നു.

NO COMMENTS