ബലാത്സംഗക്കേസിലെ പ്രതിയുടെ ലോക്കപ്പ് മരണം; ഷിംലയിൽ സംഘർഷാവസ്ഥ

ബലാത്സംഗക്കേസിലെ പ്രതിയുടെ ലോക്കപ്പ് മരണത്തെ തുടർന്ന് ഷിംലയിൽ സംഘർഷാവസ്ഥ. പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് തീയിടുകയും കല്ലെറിയുകയും ചെയ്തു.

സംഭവത്തിൽ അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മരണത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഹിമാചലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ പാർട്ടിയായ ബിജെപിയുടെ ശ്രമം.

പത്താംക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊന്ന ആറുപേരിൽ ഒരാളാണ് ലോക്കപ്പിൽ കൊല്ലപ്പെട്ടത്.

NO COMMENTS