സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

school student got electric shock and dead

ചൊക്ലി പൊലിസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങത്തൂരിൽ ഇലക്ട്രിക് സിറ്റി അധികൃതരുടെ അനാസ്ഥ മൂലം വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കണ്ടറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി പാനൂർ എലാങ്കോട് വാഴയിൽ പീടികയിൽ ഫത്തീം ശബാബ്(15) ആണ് മരണപ്പെട്ടത്. രാവിലെ 9.30 ആണ് സംഭവം. പെരിങ്ങത്തൂർ എൻ.എ.എം സ്‌കൂൾ റോഡിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം.

പുലർച്ചെ വൈദ്യുതി ലൈൻ പൊട്ടി വീണത് പെരിങ്ങത്തൂർ ഇലക്ട്രിക് സിറ്റി അധിക്യതരെ അറിയിച്ചിട്ടും എത്താൻ വൈകിയതാണ് അപകടം സംഭവിക്കാനിടയാക്കിയത്. ചൊക്ലി ആശുപത്രിയിൽ നിന്നും മ്യതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

school student got electric shock and dead

NO COMMENTS