ദിലീപിനായി ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ അനൂപ്

judge ammavan

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പേരില്‍ വഴിപാട് നടത്താന്‍ സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി. അനൂപും കുടുംബാംഗങ്ങളുമാണ് ചെറുവള്ളിയിലെ കോവിലില്‍ എത്തിയത്. കോടതി വ്യവഹാരങ്ങളില്‍ പെടുന്നവര്‍ എത്തുന്ന ക്ഷേത്രമാണിത്. ചൊവ്വാഴ്ച രാത്രിയാണ് അനൂപ് ക്ഷേത്രത്തില്‍ എത്തിയത്. അടവഴിപാടും, കരിക്ക് അഭിഷേകവും, പ്രത്യേക പൂജകളും നടത്തി. ജാമ്യം ലഭിച്ചാല്‍ ദിലീപിനെ കൂട്ടി ഇവിടെയെത്തുമെന്ന് ഭാരവാഹികളോട് വ്യക്തമാക്കിയാണ് അനൂപ് മടങ്ങിയത്.

judge ammavan

NO COMMENTS