ബാണാസുര സാഗര്‍ അപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

Banasura Sagar mishap

വയനാട് ബാണാസുര സാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കാണാതായ നാലുപേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി കഴിഞ്ഞു. കോളിക്കോട്  നെല്ലിപ്പൊയില്‍ സ്വദേശി സച്ചിന്‍ ചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശേഷിക്കുന്ന ഒരാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കൊട്ട വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് പേരാണ് പോയത്. എന്നാല്‍ വഞ്ചി മറിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

banasura sagar dam

NO COMMENTS