ഡി സിനിമാസ് ഭൂമി കയ്യേറ്റം; ദിലീപിന് ലോകായുക്തയുടെ നോട്ടീസ്

d cinemas

നടൻ ദിലീപിന് ലോകായുക്തയുടെ നോട്ടീസ്. ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ടാണ് ലോകായുക്ത നോട്ടീസ് അയച്ചത്. ദിലീപിന് പുറമെ മുൻ ഉടമകളടക്കം 13 പേർക്കും ലോകായുക്ത നോട്ടീസ് അയച്ചു.

ഡി സിനിമാസിന്റെ ഭൂമി 27ന് അളന്ന് തിട്ടപ്പെടുത്താനും അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു. തിയറ്റർ തിയേറ്റർ പുറമ്പോക്കുഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് ജില്ലാ കളക്ടർ റവന്യൂ മന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നടപടി.

NO COMMENTS