കങ്കണ റണാവത്തിന് വാളുകൊണ്ട് മുഖത്ത് പരിക്ക്

kankana

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് നടി കങ്കണ റണാവത്തിന് മുഖത്ത് പരിക്ക്. വാളു കൊണ്ട് മുഖത്ത് മുറിവേറ്റ കങ്കണയ്ക്ക് അടിയന്തര ചികിത്സ നല്‍കി. പുരികത്തിന് സമീപത്തായാണ്  പരിക്കേറ്റത്. 15സ്റ്റിച്ചുണ്ട്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

മണികര്‍ണിക, ക്യൂന്‍ ഓഫ് ‌ഝാന്‍സി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. കങ്കണയ്ക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.

സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കങ്കണ ഡ്യൂപ്പ് വേണ്ടെന്ന് അറിയിക്കുകയായിരുന്നു.

kangana ranaut

NO COMMENTS