ഖത്തര്‍ പ്രതിസന്ധി; ഉപാധികള്‍ വെട്ടിച്ചുരുക്കി സൗദി സഖ്യം

qatar

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള 13ഉപാധികള്‍ സൗദി സഖ്യം ആറായി വെട്ടിച്ചുരുക്കി. 13ഉപാധികള്‍ പരിഷ്കരിച്ചാണ് ആറാക്കി ചുരുക്കിയത്. തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാനുള്ള പ്രതിജ്ഞാബദ്ധതയും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നുമുള്ള ആവശ്യങ്ങളുമാണ് പുതിയ ഉപാധിയിലുള്ളത്. സൗദി അറേബ്യയുടെ യു.എന്‍. സ്ഥാനപതി അബ്ദുല്ല അല്‍ മൗല്ലിമിയാണ് പുതിയ ഉപാധികള്‍ വെളിപ്പെടുത്തിയത്. പുതിയ ഉപാധികള്‍ ഖത്തര്‍ അംഗീകരിച്ചാല്‍ അവ എങ്ങിനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സൗദി സഖ്യം ഖത്തറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

NO COMMENTS