സുനന്ദ പുഷ്‌കർ കേസ്; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

sunantha pushkar

കോൺഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ നൽകണമെന്ന് ഡൽഹി ഹൈകോടതി. മൂന്നര വർഷം പഴക്കമുള്ള കേസിൽ ഇതുവരെ ഡൽഹി പോലീസ് നടത്തിയ അന്വേഷണ വിവരങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കണമെന്ന് കോടതി പോലീസിനോട് നിർദ്ദേശിച്ചു. ആഭ്യന്തര മന്ത്രാലയവും കേസ് സംബന്ധിച്ച റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ സമർപ്പിക്കണം. കേസിൽ ആഗസ്ത് ഒന്നിനാണ് അടുത്ത വാദം .

NO COMMENTS